Thursday 23 May 2024 04:51 PM IST : By സ്വന്തം ലേഖകൻ

‘മമ്മൂട്ടി, വിശാഖം നക്ഷത്രം’; ക്ഷേത്രത്തില്‍ ശത്രുസംഹാര വഴിപാട് നടത്തി ആരാധകന്‍! വൈറലായി രസീത്

mammottyyvishakkk

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ടര്‍ബോ. സിനിമ റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര വഴിപാട് നടത്തിയ ഒരു ആരാധകന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സിനിമയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷ നേടാനും വേണ്ടിയാണ് ആരാധകന്റെ വക ശത്രുസംഹാര വഴിപാട്. ‘മമ്മൂട്ടി, വിശാഖം നക്ഷത്രം... ശത്രുസംഹാരം’ എന്നെഴുതിയ രസീത് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

‘മമ്മൂക്കയെ തോൽപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പരിഹാരമായാണ് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരിക്കുന്നത്. ഈ സിനിമ വമ്പൻ വിജയമായി തീരണം’ എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടറിന് മുന്നിൽ നിന്നുകൊണ്ട് ആരാധകൻ പറഞ്ഞത്. തൃശ്ശൂർ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് കഴിച്ചതെന്നാണ് സൂചന. 

Tags:
  • Movie News
  • Movies