Monday 12 July 2021 10:59 AM IST : By സ്വന്തം ലേഖകൻ

‘ഇനി സ്വന്തം കാലില്‍ ഉടനെയൊന്നും നടക്കാനാകില്ലെന്നു ചിന്തിച്ചിരുന്നു...’! പ്രതിസന്ധിഘട്ടത്തിലേക്കു തിരികെ നോക്കി മഞ്ജിമ

manjima

അപകടത്തെത്തുടർന്ന്, കാലിനു പരുക്കേറ്റു നടക്കാനാകാതിരുന്ന കാലത്തിലേക്കു തിരികെ നോക്കി യുവനായിക മഞ്ജിമ മോഹൻ.

വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ചിത്രങ്ങളും അതിജീവനത്തിന്റെ കുറിപ്പും താരം പങ്കുവച്ചു.

ഇനി സ്വന്തം കാലില്‍ ഉടനെയൊന്നും നടക്കാനാകില്ലെന്നു ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കണമെന്നും താരം കുറിക്കുന്നു. വാക്കറിനൊപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മഞ്ജിമയുടെ കുറിപ്പ്. ‘സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക. ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും’.- മഞ്ജിമ കുറിച്ചു.

കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് നീണ്ടകാലം ചികിത്സയിലായിരുന്നു താരം.