Thursday 21 October 2021 12:51 PM IST : By സ്വന്തം ലേഖകൻ

ചൂളമടിച്ച് കറങ്ങി നടക്കും...: സഹോദരനൊപ്പം മഞ്ജു വാരിയരുടെ സൈക്കിൾ സവാരി: വിഡിയോ

manju

സഹോദരൻ മധുവാരിയർക്കും സഹോദരന്റെ മകൾക്കുമൊപ്പം സൈക്കിൾ സവാരി നടത്തുന്ന മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയരുടെ വിഡിയോ വൈറലാകുന്നു, സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു വിഡിയോയിൽ.

ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയതാണത്രേ ഈ വിഡിയോ. സൈക്കിളിൽ റിസോർട്ടിൽ ചുറ്റുകയാണ് മഞ്ജു.

അതേ സമയം മഞ്ജുവിനെ നായികയാക്കി മധു വാരിയർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം റിലീസിനൊരുങ്ങുകയാണ്. ബിജു മേനോനാണ് ചിത്രത്തിൽ നായകൻ.