Monday 13 September 2021 02:40 PM IST : By സ്വന്തം ലേഖകൻ

‘ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നെങ്കിൽ...പക്ഷെ നീ അത് ചെയ്തില്ല...’: വേദന പങ്കുവച്ച് മനോജ്

manoj

നടൻ രമേശ് വലിയശാലയുടെ അകാല വിയോഗത്തിൽ വേദന പങ്കുവച്ച് നടനും സുഹൃത്തുമായ മനോജ് കുമാർ. തങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചതിന്റെയും തങ്ങളുടെ സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലാണ് മനോജിന്റെ കുറിപ്പ്.

മനോജിന്റെ കുറിപ്പ് –

എന്തിനാ പ്രിയപ്പെട്ട രമേശേ.... ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്...???!!

കഴിവുള്ളൊരു അഭിനേതാവ്....

നല്ല വ്യക്തിത്വം ... നല്ല മനസ്സിന്റെ ഉടമ...

അതാണ് എന്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല...

എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല നിന്റെ വിയോഗം...!!!

ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നെങ്കിൽ .. ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു...

പക്ഷെ നീ അത് ചെയ്തില്ല...

മറക്കില്ല ഒരിക്കലും...

നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും...

ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും...

ആദരാജ്ഞലികൾ ...