Wednesday 28 April 2021 02:17 PM IST : By സ്വന്തം ലേഖകൻ

ആ പ്രിയപ്പെട്ട ഗാനം ഞങ്ങൾ വീണ്ടും ഒരുക്കുന്നു, മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേൾക്കുവാനായി! അകാലത്തില്‍ അന്തരിച്ച ഭാര്യയ്ക്ക് വേണ്ടി ഗാനം ഒരുക്കി മനു

manu

അകാലത്തില്‍ അന്തരിച്ച ഭാര്യ ഉമയ്ക്ക് വേണ്ടി ഗാനം ഒരുക്കി സംഗീത സംവിധായകന്‍ മനു രമേശ്. സുഹൃത്തായ വിധു പ്രതാപിനൊപ്പമാണ് മനു പാട്ടൊരുക്കിയിരിക്കുന്നത്.

‘എന്റെ കോളേജ് ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഇവന്റെ വീട്ടിൽ ആയിരുന്നു. ഒരുപക്ഷെ എന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത മ്യൂസിക് ഡയറക്ടറും മനു രമേശൻ തന്നെയായിരിക്കും. കോളേജ് കാലത്ത് ഞങ്ങൾ റെക്കോർഡ് ചെയ്ത ഒരു ഗാനം മനുവിന്റെ ഭാര്യ ഉമയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഗാനം ഞങ്ങൾ വീണ്ടും ഒരുക്കുന്നു...മറ്റൊരു ലോകത്ത് നിന്ന് ഉമ യ്ക്ക് കേൾക്കുവാനായി... ’.- പാട്ടിനെക്കുറിച്ച് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അടുത്തിടെയാണ് മനു രമേശിന്റെ ഭാര്യ ഉമ അന്തരിച്ചത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള മകളുണ്ട്.