Thursday 02 November 2023 04:02 PM IST : By സ്വന്തം ലേഖകൻ

ഒരുത്തൻ കല്യാണം കഴിച്ചു, പക്ഷേ കുട്ടികൾ വേണ്ട...രണ്ടാമത്തവന് കുട്ടികളാകാം, പക്ഷേ, കല്യാണം വേണ്ട: ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ എത്തി

marivillin

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിന്റെ ടീസർ എത്തി.

കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസാണ് നിർമാണം.

വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹന്റേതാണ് തിരക്കഥ.

വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ്, സായ് കുമാർ, ബിന്ദു പണിക്കർ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.