Wednesday 03 January 2024 12:21 PM IST : By സ്വന്തം ലേഖകൻ

ശ്രീജുവിനൊപ്പം മീരയുടെ പുതുവർഷാശംസകള്‍...ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് ‌താരം

meera

ഭാവി വരൻ ശ്രീജുവിനൊപ്പമുള്ള മനോഹരചിത്രങ്ങള്‍ പങ്കുവച്ച്, പുതുവർഷാശംസകളുമായി നടി മീര നന്ദൻ. ശ്രീജു ജോലി ചെയ്യുന്ന ലണ്ടനിലായിരുന്നു മീരയുടെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

അവതാരക, അഭിനേത്രി, ഗായിക, റേഡിയോ ജോക്കി എന്നിങ്ങനെ വിവിധ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീര നന്ദന്‍.
നിരവധിയാളുകളാണ് ഇരുവര്‍ക്കും ന്യൂ ഇയര്‍ ആശംസകളുമായി കമന്റുകളിടുന്നത്.