Saturday 27 April 2024 10:18 AM IST : By സ്വന്തം ലേഖകൻ

വള്ളുവനാടൻ കഥകളിലെ സാന്നിധ്യം, നടൻ മേഴത്തൂർ മോഹനകൃഷ്ണൻ ഇനി ഓർമകളിൽ

mezhathoor-mohanakrishnan

സിനിമ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. പാലക്കാട് കൂറ്റനാട് സ്വദേശിയാണ്. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനായ മോഹനകൃഷ്ണൻ ഏറെക്കാലം പ്രവാസിയായിരുന്നു.

സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരുമായുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി ഉൾപ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു.

തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത്, ലക്ഷ്മി.