Thursday 22 February 2024 10:37 AM IST : By സ്വന്തം ലേഖകൻ

എന്നാ ക്യൂട്ടാ ലാലേട്ടാ...: സന്തോഷത്തോടെ, കുസൃതിയോടെ മോഹൻലാൽ: വിഡിയോ

mohanlal

യുഎസിലെ ലാസ് വേഗാസില്‍ നിന്നുമുള്ള മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറൽ. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണിവ.

വെള്ള നിറത്തിലുള്ള കോസ്റ്റ്യൂമിൽ തൊപ്പിയും സ്പെക്സുമൊക്കെയായി സ്റ്റൈല്ഷ് ലുക്കിലാണ് മോഹൻലാൽ. ആരാധകരോടും സുഹൃത്തുക്കളോടും സന്തോഷത്തോടെ, കുസൃതിയോടെ ഇടപഴകുന്ന ലാലേട്ടന്റെ ക്യൂട്ട് വിഡിയോ മനോഹരമാണ്.

പുതിയ ചിത്രം ‘എമ്പുരാന്‍’ന്റെ ചിത്രീകരണത്തിനൊപ്പം തന്റെ സംവിധാന അരങ്ങേറ്റമായ ‘ബറോസ്’ന്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടുമാണ് മോഹന്‍ലാല്‍ അമേരിക്കയിൽ എത്തിയതെന്നറിയുന്നു.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണത്രേ എമ്പുരാൻ ചിത്രീകരിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.