Tuesday 30 January 2024 11:01 AM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിൽ മനോഹരിയായി മൃദുല വിജയ്: ചിത്രങ്ങൾ‌ പങ്കുവച്ച് താരം

mridula-vijay

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയമിനിസ്ക്രീൻ താരം മൃദുല വിജയ്. ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹത്തിനെ ത്തിയ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹെവി ഡിസൈനര്‍ ബ്ലൗസിനൊപ്പം സിമ്പിള്‍ സാരിയാണ് മൃദുല അണിഞ്ഞിരിക്കുന്നത്.

സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മൃദുല.
കഴിഞ്ഞ വര്‍ഷമാണ് മൃദുലയ്ക്കും യുവയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്.