Friday 28 January 2022 09:51 AM IST : By സ്വന്തം ലേഖകൻ

നിറവയറുമായി ചേച്ചിയുടെയും അനിയത്തിയുടെയും തകർപ്പന്‍ നൃ‍ത്തം: വിഡിയോ

mridula

മലയാളത്തിന്റെ പ്രിയമിനിസ്ക്രീൻ താരങ്ങളാണ് സഹോദരിമാരായ മ‍ൃദുല വിജയ്‌യും പാർവതി വിജയ്‌യും. ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിമാരെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ, നിറവയറുമായി, മനോഹരമായി നൃത്തം ചെയ്യുന്ന മൃദുലയുടെയും പാർവതിയുടെയും ഒരു വിഡിയോയാണ് ആരാധകർ ആഘോഷമാക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.

അടുത്തിടെ, ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ്, താൻ അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം മൃദുല സോഷ്യൽ മീഡിയയിൽ കുറിച്ചത്. പാർവതിയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.