Wednesday 30 June 2021 09:55 AM IST : By സ്വന്തം ലേഖകൻ

‘കുറച്ച് ജോലി ഒക്കെ ചെയ്തു പഠിക്കട്ടെ...’! മുറ്റം തൂത്ത്, പുല്ലുപറിച്ച് കിയാരക്കുട്ടി: വിഡിയോ പങ്കുവച്ച് മുക്ത

muktha

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടി മുക്തയുടെ മകൾ കൺമണി എന്ന കിയാര. കിയാരക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ മുക്ത സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, കൺമണി മുറ്റം തൂക്കുന്നതിന്റെയും പുല്ല് പറിക്കുന്നതിന്റെയും വിഡിയോയാണ് മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

‌‘ചൊട്ടയിലെ ശീലം ചുടല വരെ! കണ്മണി... വീക്കൻഡ് ആയിട്ട് സച്ചു കുട്ടൻ ന്റെ കൂടെ കളിക്കാൻ വന്നതാ... കുറച്ച് ജോലി ഒക്കെ ചെയ്തു പഠിക്കട്ടെ....’ എന്നാണ് വിഡിയോയ്ക്കൊപ്പം മുക്ത കുറിച്ചിരിക്കുന്നത്.