Wednesday 05 May 2021 09:51 AM IST : By സ്വന്തം ലേഖകൻ

ഇനി ‘നായാട്ട്’ നെറ്റ്ഫ്ലിക്സിൽ! മെയ് ഒൻപതിന് ഒ.ടി.ടി റിലീസ്

naayattu

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ നായാട്ട് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒൻപതിന് റിലീസ് ചെയ്യും.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനവേഷങ്ങളിലെത്തുന്നു.

ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഷൈജു ഖാലിദ് ഛായാഗ്രഹണം.