Friday 05 April 2024 10:15 AM IST : By സ്വന്തം ലേഖകൻ

‘അമ്മയുടെ തനിപ്പകർപ്പാണല്ലോ മകൻ’ എന്ന് ആരാധകർ, താരതമ്യം ചർച്ചയാകുന്നു

nayanthara

കഴിഞ്ഞ ദിവസം പിതാവ് കുര്യന് പിറന്നാൾ ആശംസകൾ നേർന്ന് തെന്നിന്ത്യയുടെ പ്രിയതാരം നയൻതാര പങ്കുവച്ച തന്റെ ഒരു കുട്ടിക്കാല ചിത്രം വൈറൽ ആയിരുന്നു. അച്ഛന്‍ കുഞ്ഞു നയൻസിനെ എടുത്തുനിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ, കുട്ടിനയൻസിന്റെ അതേ ലുക്കാണ് താരത്തിന്റെ മക്കളിലൊരാൾക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഇപ്പോഴിതാ, ഇരുവരുടെയും ചിത്രങ്ങൾ ഒന്നിച്ചുവച്ച്, ‘അമ്മയുടെ തനിപ്പകർപ്പാണല്ലോ മകൻ’ എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. നയൻസിന്റെ മക്കളായ ഉയിരും ഉലഗവും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്.