Thursday 10 June 2021 11:00 AM IST : By സ്വന്തം ലേഖകൻ

‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം’! ഓറിയോയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

nazriya

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും പ്രിയ വളർത്തു നായയാണ് ഓറിയോ.

ഓറിയോയുമായുളള തന്റെ സ്നേഹ നിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ നസ്രിയ ഇടയ്ക്കൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഓറിയോയെ ചേർത്തണച്ച് പിടിച്ചുകൊണ്ടുള്ള തന്റെ ഒരു ചിത്രമാണ് ‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം’ എന്ന കുറിപ്പോടെ നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.