Saturday 30 December 2023 10:25 AM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദി...‘നേര്’ വൻ വിജയം നേടി 50 കോടി ക്ലബിൽ

neru

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘നേര്’ വൻ വിജയം നേടി 50 കോടി ക്ലബിൽ. ചിത്രത്തിന്റെ ആഗോളത്തലത്തിലെ ഈ നേട്ടം ഫെയ്സ്ബുക്കിലൂടെ മോഹൻലാല്‍ പങ്കുവച്ചു. പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡിസംബര്‍ 21നാണ് ‘നേര്’ പ്രദര്‍ശനത്തിനെത്തിയത്.

കോര്‍ട് റൂം ഡ്രാമയായിട്ടാണ് ജീത്തു ജോസഫ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രങ്ങൾ.