Tuesday 11 May 2021 02:30 PM IST : By സ്വന്തം ലേഖകൻ

‘നിമിഷ സജയൻ ചിരിക്കാത്തത് ആണ് ചിലരുടെ പ്രശ്നം, ആകെ ഒരു ഭാവമേ അവർക്ക് വഴങ്ങുള്ളത്രെ’! കുറിപ്പ്

nimisha

‘നായാട്ട്’ സിനിമയുമായി ബന്ധപ്പെട്ട് നടി നിമിഷ സജയനെതിരെ ഉയരുന്ന ട്രോളുകൾക്ക് മറുപടിയായി പ്രേക്ഷകന്റെ കുറിപ്പ്. കൃപൽ ഭാസ്കർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.

കൃപൽ ഭാസ്കർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് –

നിമിഷ സജയൻ ചിരിക്കാത്തത് ആണ് ചിലരുടെ പ്രശ്നം, ആകെ ഒരു ഭാവമേ അവർക്ക് വഴങ്ങുള്ളത്രെ, ചിലരുടെ പ്രശ്നം അവർ ഫേസ് വാഷ് പോലും ചെയ്യുന്നില്ല എന്നതാണ്. ഇവരെ സിനിമയിൽ കാണുന്നത് തന്നെ ഒരു നെഗറ്റീവ് എനർജി ആണത്രേ. പിന്നെ ഇവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഡിമാൻഡ് ചെയ്യുന്ന make up ഉം ഭാവങ്ങളുമല്ലേ അവർക്ക് ഇടാൻ പറ്റൂ. നായാട്ടിൽ അവർ ഫേസ് വാഷ് ഒക്കെ ചെയ്ത് ചിരിച്ചുല്ലസിച്ചു ഡാൻസ് ഒക്കെ ചെയ്ത് പോവാൻ അവർ ടൂർ ഒന്നുമല്ലല്ലോ പോവുന്നത്, ജീവനും കൊണ്ട് ഓടുന്നത് അല്ലേ? ഇവർ എന്താണ് പ്രതീക്ഷിക്കുന്നത് മൂന്നാർ പോയി ജോജുവും കുഞ്ചാക്കോ ബോബനും തമിഴന്മാരും ഒക്കെ കൂടി ഇരിക്കുമ്പോൾ നിമിഷ സജയൻ make up ഒക്കെ ഇട്ട് വന്നു ജുമ്പാ ജുമ്പാ ജൂമ്പാറെ എന്നും പറഞ്ഞു ഐറ്റം ഡാൻസ് കളിക്കണം എന്നോ? മാർട്ടിൻ പ്രക്കാട്ട് പോലൊരു സംവിധായകൻ പുള്ളിക്ക് വേണ്ട ഭാവങ്ങൾ കിട്ടാതെ ടേക് ഓക്കേ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. നിമിഷ അസാധ്യ നടി ആണെന്ന വാദമൊന്നുമില്ല, പക്ഷെ അവർ ഈ ട്രോൾ ഒന്നും അർഹിക്കുന്നില്ല.