Monday 06 September 2021 12:12 PM IST : By സ്വന്തം ലേഖകൻ

യൂണിഫോം ധരിച്ച്, ക്യൂട്ട് ചിരിയുമായി ‘കുട്ടിനിവിൻ’: ചിത്രം പങ്കുവച്ച് താരം: ഏറ്റെടുത്ത് ആരാധകർ

nivin

അധ്യാപകദിനാശംസകള്‍ കുറിച്ച്, തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. അധ്യാപക ദിനത്തിൽ തന്നെ പഠിപ്പിച്ച അധ്യാപകർക്ക് നന്ദി പറഞ്ഞ്, തന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് നിവിൻ പങ്കുവച്ചിരിക്കുന്നത്. യൂണീഫോം ധരിച്ച്, ക്യൂട്ട് ചിരിയുമായി നിൽക്കുകയാണ് കുട്ടിനിവിൻ.

ചിത്രം ഇതിനോടകം വൈറലാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.