Wednesday 05 May 2021 11:59 AM IST : By സ്വന്തം ലേഖകൻ

നീളൻ മുടിയും താടിയും, രസികൻ പ്രകടനവും! ആളെ മനസ്സിലായപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി

kochupreman

മലയാളത്തിന്റെ പ്രിയനടനാണ് കൊച്ചു പ്രേമൻ. നിരവധി രസകരമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഒരു പഴയകാല ചിത്രത്തിൽ നിന്നുള്ള രംഗവും അതിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.

kochupreman-2

ആ രൂപം കണ്ടാൽ ആരാണെന്നു പെട്ടെന്നു മനസിലാകാത്ത, നാൽപതു വർഷം മുൻപുള്ള കൊച്ചു പ്രേമന്റെ ചിത്രമാണ് ഇത്. നീളൻ മുടിയും താടിയും ഒക്കെയുള്ള പഴയ കൊച്ചു പ്രേമന്‍. ഒപ്പം ബഹദൂറും. ഒരു കോമഡി രംഗം.

നാടക രംഗത്തു നിന്നാണ് കൊച്ചു പ്രേമൻ സിനിമയിലെത്തിയത്.