Saturday 30 December 2023 02:05 PM IST : By സ്വന്തം ലേഖകൻ

വേറിട്ട ആശയവുമായി വിപിന്‍ ആറ്റ്‌ലി വീണ്ടും: ‘പൊമ്പളൈ ഒരുമൈ’ വരുന്നു

vipin-atlee

ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘പൊമ്പളൈ ഒരുമൈ’ റിലീസിന്. സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു. സഹനിര്‍മ്മാണം – ജയന്‍ ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം – സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം – റിന്റു ആറ്റ്‌ലി.