Friday 20 January 2023 02:59 PM IST : By സ്വന്തം ലേഖകൻ

‘ഇതുവരെയും ഇതു ചെയ്‌ത് നോക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ’: വിഡിയോ പങ്കുവച്ച് പൂർണിമ

poornima

തുർക്കി യാത്രയ്ക്കിടെ മൺപാത്രമുണ്ടാക്കാന്‍ പഠിക്കുന്ന തന്റെ മനോഹരമായ വിഡിയോ പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്.

‘ഇതുവരെയും ഇതു ചെയ്‌ത് നോക്കാത്തവരുണ്ടെങ്കിൽ അവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ. ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്’.– മൺപാത്രമുണ്ടാക്കാന്‍ പഠിക്കുന്ന വിഡിയോയ്ക്കൊപ്പം പൂർണിമ കുറിച്ചു.

വിവാഹവാർഷികവും പൂർണിമയുടെ പിറന്നാളും ആഘോഷമാക്കാനായാണ് താരദമ്പതികളായ പൂർണിമയും ഇന്ദ്രജിത്തും തുർക്കിയിലെത്തിയത്. അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പൂർണിമ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.