Wednesday 06 March 2024 12:31 PM IST : By സ്വന്തം ലേഖകൻ

വിട്ടുപിരിഞ്ഞ വളർത്തുനായയുടെ ചിത്രം കയ്യിൽ ടാറ്റു ചെയ്ത് പ്രാർത്ഥന ഇന്ദ്രജിത്ത്

prarthana

നടൻ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മൂത്ത മകളാണ് ഗായിക കൂടിയായ പ്രാർത്ഥന ഇന്ദ്രജിത്ത്. സംഗീത പഠനത്തിലാണ് താരപുത്രി.

ഇപ്പോഴിതാ, ഒരു ടാറ്റു പകർത്തിയ വിശേഷം പങ്കിട്ടിരിക്കുകയാണ് പ്രാർത്ഥന. തങ്ങളെ വിട്ടുപിരിഞ്ഞ ഓമന വളർത്തു നായ ബെബുവിന്റെ ചിത്രമാണ് പ്രാർഥന ടാറ്റൂ ചെയ്തത്.

ഇന്ദ്രജിത് കുടുംബത്തിന് മുഴുവനും വേദനയായിരുന്നു കുഞ്ഞ് ബെബുവിന്റെ വേർപാട്. പ്രാർത്ഥനയും അനുജത്തി നക്ഷത്രയും ചെറിയ കുട്ടികളായിരുന്ന നാളുകളിലാണ് ഇന്ദ്രജിത്ത് ബെബുവിനെ മക്കൾക്ക് സമ്മാനിച്ചത്. തീർത്തും ആകസ്മികമായിരുന്നു ബെബുവിന്റെ വേർപാട്.