Wednesday 24 April 2024 02:20 PM IST : By സ്വന്തം ലേഖകൻ

ചിത്രം പോലെ രസകരം ഷൂട്ടിങ്ങും, ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ എത്തി

premalu

സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ മേക്കിങ് വിഡിയോ എത്തി. രസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് എന്നത് വിഡിയോയിൽ വ്യക്തം. നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണ്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.