Wednesday 13 March 2024 10:05 AM IST : By സ്വന്തം ലേഖകൻ

സാരിയിൽ മനോഹരിയായി, പനിനീർപ്പൂ അഴകോടെ പ്രിയ മണി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

priyamani

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ മണി. തൂവെള്ള നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിയില്‍ ഹാന്‍വര്‍ക്ക് ചെയ്ത എംബ്രോയിഡറി വര്‍ക്കാണുള്ളത്. കറുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഒരു റോസാപ്പൂവും താരത്തിന്റെ കയ്യിലുണ്ട്. ഗോള്‍ഡനില്‍ വെള്ള നിറത്തിലുള്ള മുത്തുകള്‍ വച്ച നെക്ലേസും കമ്മലും അഴകിന് മാറ്റ് കൂട്ടുന്നു.

‘എംബ്രേസ് ദ ഡ്രേപ്പ്‌സ്... അഡോര്‍ ദ ഗ്രേസ്’ എന്നാണ് താരം ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ആരാധകർക്കൊപ്പം നിരവധി സെലിബ്രിറ്റികളും ഫോട്ടോയ്ക്ക് കമന്റുകളുമായെത്തി. ഫോട്ടോകളെടുത്തിരിക്കുന്നത് ക്യാപ്‌ച്ചേഴ്‌സ് ഫൊട്ടോഗ്രഫിയാണ്.