Thursday 21 December 2023 10:19 AM IST : By സ്വന്തം ലേഖകൻ

പുതിയ സംവിധായികയ്ക്കൊപ്പം ഹണി റോസിന്റെ ‘റേച്ചൽ’: ചിത്രീകരണം പൂര്‍ത്തിയായി

rachel

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചല്‍’ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ റോഷന്‍, ചന്തു സലീംകുമാര്‍, ദിനേശ് പ്രഭാകര്‍, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സന്‍ രാധിക തുടങ്ങിയവരും അഭിനയിക്കുന്നു.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘റേച്ചല്‍’ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.

രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ,നീതു ഷിനോയ്, കോ പ്രൊഡ്യൂസര്‍ - ഹന്നന്‍ മറമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍ - പ്രിജിന്‍ ജി പി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ - പ്രിയദര്‍ശിനി പി എം. കഥ-രാഹുല്‍ മണപ്പാട്ട്, സംഗീതം, ബിജിഎം - അങ്കിത് മേനോന്‍, എഡിറ്റര്‍- മനോജ്.