Tuesday 16 January 2024 11:29 AM IST : By സ്വന്തം ലേഖകൻ

മോഹൻലാലിനൊപ്പം ബിജു മേനോനും ജോജു ജോർജും ? ‘റമ്പാൻ’ പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു

ramban

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘റമ്പാൻ’ വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ്. ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ഇപ്പോഴിതാ, പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമെങ്കിൽ ബിജു മേനോനും ജോജു ജോർജും ചിത്രത്തിൽ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ജോഷി അടുത്തിടെ സംവിധാനം ചെയ്ത ‘ആന്റണി’ യിൽ ജോജുവായിരുന്നു നായകൻ.

നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുക. ചിത്രീകരണം വൈകാതെ ആരംഭിക്കും.