Friday 29 April 2022 02:04 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്’: കടുത്ത വിമർശനവുമായി റിമ കല്ലിങ്കൽ

rima-kallingal

വിജയ് ബാബുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ, പരാതി ഉന്നയിച്ച നടിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന പങ്കുവച്ച റിമ, ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്’ എന്ന ആശയം പങ്കുവയ്ക്കുന്ന കാർട്ടൂണും പോസ്റ്റ് ചെയ്തു.

അതേ സമയം, വിജയ് ബാബുവിനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതയിൽ ഹർജി നൽകി. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.