Wednesday 06 March 2024 02:08 PM IST : By സ്വന്തം ലേഖകൻ

പോർച്ചുഗലിൽ ഒരു അവധിക്കാലത്ത്...റിമ കല്ലിങ്കലിന്റെ യാത്ര ചിത്രങ്ങൾ ശ്രദ്ധേയം

rima-kallingal

സുഹൃത്തുക്കൾക്കൊപ്പമുള്ള പോർച്ചുഗൽ യാത്രയുടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി റിമ കല്ലിങ്കൽ. റിമയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ ദിയ ജോണിന് ഒപ്പമാണ് താരത്തിന്റെ യാത്ര. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലവെളിച്ചം’ ആണ് റിമയുടെ അടുത്തിടെ തിയറ്ററുകളിലെത്തിയ പ്രധാന റിലീസ്.

സിനിമയ്ക്കൊപ്പം നൃത്തത്തിലും സജീവമാണ് റിമ. യാത്രകളും താരത്തിന്റെ ഹരമാണ്.