ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ റോബിന്‍ രാധാകൃഷ്ണനും അവതാരക ആതിര പൊടിയും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങി. ഇതിന്റെ ചിത്രങ്ങള്‍ റോബിനും ആരതി പൊടിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 16ന് ആണ് വിവാഹം. എന്നാല്‍ ഇതിനോടനുബന്ധിച്ച വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു.
ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളര്‍ന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം ഉറപ്പിച്ചു.
ആരതി പൊടി അഭിനയം, മോഡലിങ് എന്നിവയിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.