Monday 15 January 2024 03:13 PM IST : By സ്വന്തം ലേഖകൻ

‘ഖല്‍ബ് ഒഴിഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്...ഇന്നല്ലെങ്കിൽ നാളെ അതും അവസാനിക്കും...’: സംവിധായകന്റെ കുറിപ്പ്

sajid

ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് ‘ഖൽബ്’. രഞ്ജിത്ത് സജീവ് നായകനായി എത്തി, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

ഇപ്പോഴിതാ, തന്റെ സിനിമയ്ക്കെതിരെ ഉയരുന്ന നെഗറ്റീവ് റിവ്യുകളിൽ പ്രതികരണവുമായി സാജിദ് യഹിയ രംഗത്തെത്തിയിരിക്കുന്നു. തിയറ്ററുകളിൽ സിനിമയ്ക്കു ബുക്കിങ് ഇല്ലെന്ന അവസ്ഥ തന്റെ ഹൃദയം തകർക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘Those green rectangles that break my heart! ഖല്ബ് ഒഴിഞ്ഞ സദസുകളിൽ പ്രദര്ശനം തുടരുകയാണ്...ഇന്നല്ലെങ്കിൽ നാളെ അതും അവസാനിക്കും..കൊറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും...ബാക്കി ആവുന്നത് എന്റെ ഖൽബ് എന്ന സ്വപ്നം മാത്രമാണ്..പിന്നെ അത് കാണാതെ പോയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാർത്ഥ പ്രേക്ഷകരും..എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്ബിന്റെ മിടിപ്പുകൾ എന്നെകിലും ഒക്കെ എത്തും എന്ന് ..പക്ഷെ ഇന്ന്, ഈ കീറി മുറിക്കലുകൾക്ക് അപ്പുറത്ത്, സാധാരണ ആ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കൽ വാങ്ങലുകളാണ് ഇല്ലാതെ ആയത്... തത്കാലത്തേക്ക് എങ്കിലും എന്റെ ഖല്ബിന്റെ മിടിപ്പും...there is no totality in art..there is only totality in blaming art..thats the most pathetic situation here. i will keep going..we will meet somewhere!’– സാജിദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.