വിനയ് ഫോർട്ട്, ഷറഫുദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി, നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ‘സംശയ’ ത്തിന്റെ ആദ്യ പോസ്റ്റർ എത്തി. രാജേഷ് രവി തന്നെ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി. എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് സംശയം നിർമിച്ചിരിക്കുന്നത്. ഛായഗ്രഹണം - മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്. കോ റൈറ്റർ - സനു മജീദ്.