ഇളയ മകൻ രുദ്രയോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ജസ്റ്റ് രുരു തിങ്ങ്‌സ്’ എന്നാണ് വിഡിയോയ്ക്കൊപ്പം സംവൃത കുറിച്ചിരിക്കുന്നത്.