Friday 07 May 2021 10:27 AM IST : By സ്വന്തം ലേഖകൻ

‘ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് …’! സംയുക്തയുടെ ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പ്

samyuktha

മലയാളത്തിന്റെ പ്രിയതാരം സംയുക്ത വർമയുടെ മനോഹരമായ ചിത്രം പങ്കുവച്ച് സ്നേഹം നിറഞ്ഞ കുറിപ്പുമായി നടി ഊർമിള ഉണ്ണി. സംയുക്തയുടെ ചെറിയമ്മയാണ് ഊർമിള.

‘ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് …. ( വീട്ടിലെ എല്ലാ പെണ്‍കുട്ടികളേം പഞ്ചാരേ .. ന്നാ വിളിക്കുക)’ എന്നാണ് ചിത്രത്തിനൊപ്പം ഊർമിള കുറിച്ചിരിക്കുന്നത്. ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നു വിട്ടു നില്‍ക്കുന്ന സംയുക്ത അടുത്തിടെ ഒരു പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരുന്നു.