നടി മഞ്ജു വാരിയർക്കൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സൗബിൻ ഷാഹിറിന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് മഞ്ജു. മഞ്ജുവിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുടുംബത്തോടൊപ്പമുള്ള പെരുന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്.
മഞ്ജു വാരിയരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സൗബിൻ. വെള്ളരിപ്പട്ടണം, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
മുൻപ് സൗബിനൊപ്പം നൈറ്റ് റൈഡിനു പോയ ചിത്രങ്ങളും മഞ്ജു പങ്കിട്ടിരുന്നു.