Friday 29 April 2022 03:07 PM IST : By സ്വന്തം ലേഖകൻ

‘ഇവിടുത്തെ പൊലീസുകാരൊക്കെ ഭയങ്കര ഉഡായിപ്പാ...’: ‘സൗദി വെള്ളക്ക’യുടെ ടീസർ എത്തി

saudi-vellakka

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ ടീസർ എത്തി. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ലുക്ക്മാൻ അവറാൻ, ബിനു പപ്പു, ദേവി വർമ്മ, സുധി കോപ്പ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് താരനിരയിൽ. ഓപ്പറേഷൻ ജാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് തരുൺ മൂർത്തി.

കഥ, തിരക്കഥ, സംവിധാനം: തരുൺ മൂർത്തി. ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്, സഹനിർമ്മാണം: ഹരീന്ദ്രൻ.