Wednesday 21 April 2021 11:28 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മനസിനൊരു ലക്ഷ്യമുണ്ടെങ്കിൽ ഒന്നിനും എന്നെ തടയാനാകില്ല’! ചിത്രം പങ്കുവച്ച് ഷാജി കൈലാസ്

shaji-kailas

6 വർഷത്തെ ഇടവേള അവസാനിപ്പിച്ച് മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ, കടുവയിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ച് ഷാജി കൈലാസ് ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയം.

‘When I have a goal in my mind.. nothing can stop me...’ എന്നാണ് ചിത്രത്തിനൊപ്പം ഷാജി കുറിച്ചിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ജേക്സ് ബിജോയ് സംഗീതം.