Friday 24 June 2022 04:33 PM IST : By സ്വന്തം ലേഖകൻ

‘പന്ത്രണ്ടി’ന്റെ ആദ്യ ഷോ: മാധ്യമങ്ങളെ കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ! വൈറലായി വിഡിയോ

shine-tom8775dghjuiiu

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായം പറയുന്നതിനിടെയാണ് ഒരാൾ തിയറ്ററിനുള്ളിൽനിന്ന് ഇറങ്ങി ഓടുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു മാധ്യമപ്രവർത്തകരെ ഞെട്ടിച്ച് ഇറങ്ങിയോടിയത്.

ആളെ മനസ്സിലായതോടെ മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു ഷൈൻ ടോം. വിനായകൻ, ദേവ് മോഹൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. 

Tags:
  • Movies