Monday 15 January 2024 12:28 PM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഇതുപോലെ ചിലർ വരും, അവരാണ് എനിക്ക് ദൈവം’: സ്നേഹയുടെ കുറിപ്പ്

sneha

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ശ്രീകുമാറിനും സ്നേഹ ശ്രീകുമാറിനും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത് അടുത്തിടെയാണ്. കേദാർ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, ഗർഭകാലത്ത് തന്നെ പരിചരിച്ച ഡോക്ടർ സൂസനൊപ്പമുള്ള തന്റെയും മകന്റെയും ചിത്രം പോസ്റ്റ് ചെയ്ത് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സ്നേഹ.

‘ഇതാണ് എന്റെ ഡോക്ടർ സൂസൻ. എന്റെ മോനെ ആദ്യമായി കൈയിൽ എടുത്ത ഡോക്ടർ. എന്റെ പല യൂട്യൂബ് വീഡിയോകളിലും ഞാൻ പറഞ്ഞ സൂസൻ ഡോക്ടർ. ഗർഭകാലം ഏറ്റവും നല്ല ഓർമ്മകളുള്ളത് ആവാൻ ഉള്ള പ്രധാനകാരണം ഞാൻ ഈ ഡോക്ടറുടെ അടുത്ത് എത്തിയതാണ്. 9മാസം വരെ ജോലിക്ക് പോവാനും, കാർ ഓടിക്കാനും, ഡാൻസ് കളിക്കാനും, പ്രോഗ്രാമുകൾ ചെയ്യാനും ഒക്കെ സാധിച്ചത് ഒരു ധൈര്യമായി സൂസൻ ഡോക്ടർ ഉണ്ടായിരുന്നത് കൊണ്ടാണ്. വളരെ സ്നേഹത്തിൽ, ഭയപ്പെടുത്താതെ, കാര്യങ്ങൾ പറഞ്ഞു തരുന്ന രീതി ആണ് ഡോക്ടർക്കു, അതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയോടും കൂടി ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്തു എന്റെ ഗർഭകാലം സന്തോഷം നിറഞ്ഞതായി. ഹോസ്പിറ്റലിൽ നിന്ന് പോന്ന ശേഷം മോനെ ഡോക്ടർ ഇന്നാണ് കാണുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുള്ള നിമിഷമായി എന്നും ഇത് മനസ്സിൽ സൂക്ഷിക്കും. നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഇതുപോലെ ചിലർ വരും, അവരാണ് എനിക്ക് ദൈവം.
കേദാറും ഞാനും ഞങ്ങടെ ഡോക്ടർ ആന്റിയും ’.– സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു.