Friday 27 January 2023 10:49 AM IST : By സ്വന്തം ലേഖകൻ

‘ഒരു വലിയ സ്വപ്നം യാഥാർഥ്യമായ ദിവസം’: പുതിയ വീട്ടിൽ താമസം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് ശ്രീജിത്ത് വിജയ്

sreejith

പുതിയ വീട് സ്വന്തമാക്കി താമസം തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ശ്രീജിത്ത് വിജയ്. വീടിന്റെ പാലുകാച്ചൽ ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പം ‘Our big day and a big dream come true!’ എന്നാണ് ശ്രീജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ശ്രീതിത്തിന്റെ ഭാര്യ അർച്ചനയെയും കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം. ശ്രീജിത്തിന് ആശംസകളറിയിച്ച് അനവധിയാളുകളാണ് കമന്റുമായി എത്തുന്നത്.

2011ൽ പുറത്തിറങ്ങിയ ‘രതിനിർവേദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീജിത്ത് വിജയ്. ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് അഭിനയലോകത്തെത്തുന്നത്. പിന്നീട് അവതാരകനായും നടനായും മിനിസ്ക്രീനിലും തിളങ്ങി.