Friday 15 March 2024 02:26 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിലുള്ള മേക്കോവർ, വൈറലായി ശ്രീലക്ഷ്മി സതീഷിന്റെ പുതിയ ചിത്രങ്ങള്‍

aradyadevi

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ സിനിമയിലേക്ക് ക്ഷണിച്ച് ശ്രദ്ധേയയായ മലയാളി മോഡലും സോഷ്യൽ മീഡിയ താരവുമാണ് ശ്രീലക്ഷ്മി സതീഷ് (ആരാധ്യ ദേവി).

ഇപ്പോഴിതാ, തകർപ്പൻ ലുക്കിലുള്ള തന്റെ ചില മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീലക്ഷ്മി. രാം ഗോപാൽ വർമയും ശ്രീലക്ഷ്മിയുടെ ഒരു സ്റ്റൈലിഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘യശ്വന്ത് ഗൗഡ്, നിങ്ങളുടെ ഫോട്ടോഗ്രഫിയിലൂടെ ആരാധ്യ ദേവി നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇൻസ്റ്റ റീൽ വിഡിയോയിലൂടെ ആർജിവി ടീം കണ്ടെത്തിയ കേരള പെൺകുട്ടിയായ ആരാധ്യ ദേവിയാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. ഞങ്ങൾക്കൊപ്പം ‘സാരി’ എന്ന സിനിമയിലും ആരാധ്യ കരാർ ഒപ്പിട്ടിട്ടുണ്ട്. ആ സിനിമയുടെ പ്രൊഡക്‌ഷന്‍ പുരോഗമിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് നടത്തിയത് യശ്വന്ത് ആണ്’. –ആരാധ്യയുടെ ചിത്രം എക്സിൽ പങ്കുവച്ച് രാം ഗോപാൽ വർമ ട്വീറ്ററിൽ കുറിച്ചു.