Friday 23 September 2022 09:30 AM IST : By സ്വന്തം ലേഖകൻ

ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും യുവതി: ശ്രീനാഥ് ഭാസിക്കെതിരെ വനിത കമ്മീഷനിലും പരാതി

sreenath-bhasi

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമപ്രവർത്തകയുടെ പരാതി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. വനിത കമ്മീഷനിലും യുവതി പരാതി നൽകി.

മരട് പൊലീസിലാണ് പരാതി നൽകിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.