Tuesday 24 January 2023 11:51 AM IST : By സ്വന്തം ലേഖകൻ

‘സെൽഫി’ ട്രെയിലർ വന്നതിനൊപ്പം ഒരു കപ്പിൾ ‘സെൽഫി’യും...ചിത്രം പങ്കുവച്ച് സുപ്രിയ

supriya

മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും നിർമാതാവും മാധ്യമ പ്രവർത്തകയുമായ സുപ്രിയ മേനോനും. ഇപ്പോഴിതാ, തന്റെയും പൃഥ്വിയുടെയും ഏറ്റവും പുതിയ സെൽഫി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ.

സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ ‘സെൽഫി’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേരും സെൽഫിയെന്നാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ‘ഡ്രൈവിങ്ങ് ലൈസൻസി’ന്റെ റീമേക്കാണ് സെൽഫി.