Thursday 17 June 2021 02:54 PM IST : By സ്വന്തം ലേഖകൻ

ഇവരെ ഇങ്ങനെ കാണണം എന്നു കൊതിക്കുന്നു! മനോഹരമായ ചിത്രം പങ്കുവച്ച് സുപ്രിയ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

supriya

ഇന്നലെയായിരുന്നു നടൻ സുകുമാരന്റെ 24-ാം ഓർമദിനം.

ഇപ്പോഴിതാ, സുകുമാരൻ–മല്ലിക ദമ്പതികളുടെ ഇളയ മകനും താരവുമായ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ. സുകുമാരനും പൃഥ്വിരാജും ഒന്നിച്ചുള്ള ഒരു പെയിന്റിങ്ങാണിത്.

മുസാമിൽ എന്ന കലാകാരൻ വരച്ച ഡിജിറ്റൽ പെയിന്റിങ്ങാണ് ഇത്. അവരെ താനെപ്പോഴും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും സുപ്രിയ കുറിക്കുന്നു.