Wednesday 17 January 2024 02:33 PM IST : By സ്വന്തം ലേഖകൻ

മകളുടെ വിവാഹചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി: സന്തോഷം കുറിച്ച് താരം

suresh-gopi

മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ വിരുന്നില്‍ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ബിജു മേനോൻ, കെ.എസ് ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ, ജോഷി, ഫാസിൽ തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തു.

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ.

ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്.

സിനിമാ താരങ്ങൾക്കായി 19 ന് കൊച്ചിയിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20 ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടക്കും.