സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മനോജിന്റെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് അംഗീകരിക്കാനായിട്ടില്ല.
മകന്റെ മരണത്തെത്തുടർന്ന് വേദനയിൽ കഴിയുന്ന ഭാരതിരാജയെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സന്ദർശിച്ചു. ഭാരതിരാജയെ വീട്ടിലെത്തി കണ്ടതിന്റെ ചിത്രം സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം അദ്ദേഹം മനോജിന് ആദരാഞ്ജലിയും കുറിച്ചു.
ഒരു മാസം മുമ്പ് മനോജ് ഓപ്പണ്‍ - ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനു ശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.