Monday 29 January 2024 02:38 PM IST : By സ്വന്തം ലേഖകൻ

‘പിരിയാതെൻ ശ്വാസമായ് നീ...’: പ്രണയഗാനവുമായി സ്വാസികയും പ്രേം ജേക്കബും

swasika

നടി സ്വാസിക വിജയ്‌യും നടൻ പ്രേം ജേക്കബും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ ഗാനമാണ് വൈറൽ ആകുന്നത്. വിവാഹദിനമായ ജനുവരി 24നാണ് ഗാനം റിലീസായത്. ഗൗതം വിൻസന്റാണ് ഗാനത്തിന് സംഗീതം നൽകിയത്. ജോസിമ ഷാജിയുടെ വരികൾ. സോണി മോഹനും ഋധു കൃഷ്ണയും ചേർന്നാണ് ആലാപനം.

മനംപോലെ മംഗല്യം എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെ
യും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്.