Wednesday 31 January 2024 10:31 AM IST : By സ്വന്തം ലേഖകൻ

പ്രേമിന്റെ കാൽതൊട്ടു വണങ്ങി സ്വാസിക, സ്വാസികയുടെ കാൽതൊട്ടു വണങ്ങി പ്രേമും: മനോഹരമായ വിഡിയോ

swasika

കഴിഞ്ഞ ദിവസമാണ് നടി സ്വാസിക വിജയ്‌യും നടൻ പ്രേം ജേക്കബും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ.

ഇപ്പോഴിതാ, വിവാഹച്ചടങ്ങുകളുടെ ഒരു ഹൈലൈറ്റ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്വാസിക. പ്രേമില്‍ നിന്നു പുടവ സ്വീകരിച്ച ശേഷം സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വണങ്ങി. അതു കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാല്‍ തൊട്ടു വണങ്ങി. ഇത്തരം മനോഹര നിമിഷങ്ങളുടെ കൊളാഷാണ് വി‍ഡിയോ.

എന്റെ ഭര്‍ത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന് ഈ വിഡിയോയ്ക്കൊപ്പം സ്വാസിക പറയുന്നു.