Thursday 21 December 2023 10:06 AM IST : By സ്വന്തം ലേഖകൻ

പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫിസർമാരായി ബിജു മേനോനും ആസിഫ് അലിയും: ‘തലവൻ’ പുതിയ പോസ്റ്റർ

thalavan

ബിജു മേനോനെയും ആസിഫ് അലിയെയും നായകൻമാരാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ന്റെ പുതിയ പോസ്റ്റർ എത്തി.

പരസ്‌പരം പോരടിക്കുന്ന പൊലീസ് ഓഫിസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ എത്തിയത് ശ്രദ്ധേയമായിരുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലാണ് എത്തുക.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിങ് - സൂരജ് ഇ എസ്.