Wednesday 07 July 2021 09:47 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ ‘തട്ടത്തിന്‍ മറയത്തിന്’ 9 വയസ്സ്! ‘ഹൃദയ’ത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് വിനീത്

nivin

‘തട്ടത്തിൻ മറയത്ത്’ റിലീസ് ചെയ്ത് 9 വർഷം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവച്ച്, തന്റെ പുതിയ ചിത്രം ‘ഹൃദയ’ത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് സംവിധായകൻ വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍തവയില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്ന ‘തട്ടത്തിന്‍ മറയത്ത്’ ൽ നിവിൻ പോളിയായിരുന്നു നായകൻ. നിവിനും തട്ടത്തിൻ മറയത്തിന്റെ ഒമ്പതാം പിറന്നാള്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിന്റെ, ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണ് വിനീത് പങ്കുവച്ചിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇവര്‍ മൂവരും ഉണ്ടായിരുന്നു.