Tuesday 19 March 2024 12:37 PM IST : By സ്വന്തം ലേഖകൻ

സാഹോദര്യത്തിന്റെ സന്തോഷനിമിഷങ്ങൾ...തേജ ലക്ഷ്മിയും ശ്രീസംഖ്യയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ വൈറൽ

sreesankya

മലയാളത്തിന്റെ പ്രിയ അഭിനേത്രിമാരും സഹോദരിമാരുമായ ഉർവശിയുടെയും കൽപ്പനയുടെയും മക്കളായ തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റയും ശ്രീസംഖ്യയും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്.

ഉർവശിയുടെയും നടൻ മനോജ് കെ ജയന്റെയും മകളാണ് തേജ ലക്ഷ്മി. കൽപ്പനയുടെയും സംവിധായകൻ അനിലിന്റെയും മകളാണ് ശ്രീസംഖ്യ.

ഇപ്പോഴിതാ, തേജ ലക്ഷ്മിയും ശ്രീസംഖ്യയും ഒന്നിച്ചുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഈ വിഡിയോയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം ശ്രീസംഖ്യ സിനിമയിലേക്കുള്ള ചുവട് വയ്പ്പിലാണ്. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധാം ചെയ്യുന്ന സിനിമയിലൂടെയാണ് ശ്രീസംഖ്യ എത്തുന്നത്. ഉർവശിയും സിനിമയിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.